‘നാന്‍ സെയ്ത കുറുമ്പ്’; ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

ജനീകാന്തിന്റെ മൂന്‍ട്ര് മുഖം എന്ന റൊമാന്റിക് ഹിറ്റ് ചിത്രത്തില്‍ നിന്നാണ് നാന്‍ സെയ്ത് കുറുമ്പ് എന്ന പേര് ഉടലെടുത്തത്. ചിത്രത്തില്‍ തന്റെ ഭാര്യ ഗര്‍ഭിണിയാണെന്ന് പറയുമ്പോള്‍ സന്തോഷം കൊണ്ട് രജനി പാട്ട് പാടുകയും ഡാന്‍സ് ചെയ്യുകയും ചെയ്യുന്നുണ്ട്. നാന്‍ സെയ്ത് കുറുമ്പ് ചിത്രത്തിലും ഗര്‍ഭം തന്നെയാണ് ഉള്ളടക്കം.

എന്നാല്‍ ഇവിടെ ഭാര്യയല്ല, ഭര്‍ത്താവാണ് ഗര്‍ഭം ധരിക്കുന്നത്. മഹാവിഷ്ണു കൃഷ്ണമൂര്‍ത്തിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കയല്‍ ഫെയിം ചന്ദ്രനും മലയാള നടി അഞ്ജു കുര്യനുമാണ് കേന്ദ്രകഥാപാത്രങ്ങളാകുന്നത്. ദാമ്പത്യ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ നേരെ തിരിച്ചാണ് ഇവിടെ സംഭവിക്കുന്നത്.

സിനിമയുടെ പ്രമേയത്തെയും സംവിധായകനെയും പ്രശംസിച്ച് അദ്ദേഹത്തിന്റെ ഭാര്യ അഞ്ജന ട്വീറ്റ് ചെയ്തിരുന്നു. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്കില്‍ ഗര്‍ഭം ധരിച്ച് നില്‍ക്കുന്ന ഭര്‍ത്താവിന്റെ വയറിനരികെ നില്‍ക്കുന്ന ഭാര്യയെയാണ് കാണാന്‍ കഴിയുക. ചിത്രം ഒരു കോമഡി എന്റര്‍ടെയ്‌നറായിരിക്കുമെന്ന് തീര്‍ച്ച.

Top