ലോക്ക്ഡൗണില്‍ സിനിമയുടെയും ടെലിവിഷന്‍ ഷോകളുടെയും ചിത്രീകരണം നിര്‍ത്തിവച്ചതിനാല്‍ സെലിബ്രിറ്റികള്‍ എല്ലാവരും പാചകവും വ്യായാമവുമായി ചിലര്‍ സമയം കളയുമ്പോള്‍ മറ്റു ചിലരാകട്ടെ സാമൂഹിക മാധ്യമങ്ങളില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് കൊണ്ട് സജീവമാകാറുണ്ട്.
അത്തരത്തില്‍ ഇപ്പോഴിതാ ലോക്ഡൗണ്‍ കാലത്തെ സാരിയിലുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവെച്ച് കൊണ്ട് എത്തിയിരിക്കുകയാണ് ഗപ്പി സിനിമയിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ മലയാളികളുടെ പ്രിയപ്പെട്ട താരം നന്ദന വര്‍മ്മ. നിമിഷം നേരം കൊണ്ട് ചിത്രം വൈറലാവുകയും ചെയ്തു. താരം തന്നെയാണ് ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്.
അയാളും ഞാനും തമ്മില്‍, ഗപ്പി തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് നന്ദന ശ്രദ്ധ നേടുന്നത്. തിളങ്ങുന്ന കണ്ണുകളും കുസൃതിച്ചിരിയുമായി അത്ര പെട്ടെന്നാണ് ഈ ബാലതാരം മലയാളികളുടെ മനസില്‍ കയറിക്കൂടിയത്. കൂടാതെ
സണ്‍ഡേ ഹോളിഡേ, ആകാശമിഠായി എന്നി സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്.
സംവിധായകന്‍ വികെ പ്രകാശിന്റെ മകള്‍ കാവ്യ സംവിധാനം ചെയ്യുന്ന വാങ്കാണ് നന്ദനയുടെ ഏറ്റവും പുതിയ ചിത്രം.