ചെന്നൈ: നന്ദന്‍കോട് കൂട്ടക്കൊലകേസ് പ്രതി കേഡല്‍ ജിന്സണ് രാജ ഉപേക്ഷിച്ച വസ്ത്രവും ബാഗും കണ്ടെടുത്തു.
ചെന്നൈയിലെ ഹോട്ടല്‍ മുറിയില്‍ നിന്നാണ് വസ്ത്രവും ബാഗും കണ്ടെടുത്തത്.
പ്രതി കേഡലിനെ ഹോട്ടല്‍ ജീവനക്കാര്‍ തിരിച്ചറിഞ്ഞു. സമീപത്തെ മെഡിക്കല്‍ സ്റ്റോറിലും പ്രതിയെ കൊണ്ടുപോയി പൊലിസ് സംഘം തെളിവെടുപ്പ് നടത്തി.
ഇന്നലെയാണ് പ്രതി കേഡലിനെയുംകൊണ്ട് അന്വേഷണസംഘം തെളിവെടുപ്പിനായി ചെന്നൈയിലെത്തിയത്.
കേഡലിന്റെ കസ്റ്റഡി കാലാവധി ഈ മാസം 20ന് അവസാനിക്കും.
കേഡല്‍ ആസൂത്രിതമായി പകയോടെയാണ് മാതാപിതാക്കള്‍ ഉള്‍പ്പെടെ നാലു പേരെ ക്രൂരമായി കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ നിഗമനം.