ഹൈദരാബാദ്: നാനി നായകനായി എത്തിയ ഹായ് നാണ്ണാ എന്ന ചിത്രം ഒടിടിയിലേക്ക്. ചിത്രം ജനുവരി 4 മുതല്‍ നെറ്റ്ഫ്‌ലിക്‌സില്‍ സ്ട്രീമിംഗ് ആരംഭിക്കും എന്നാണ് ഏറ്റവും പുതിയ വിവരം. വമ്പന്‍ റിലീസുകള്‍ക്കിടയിലും നിറംമങ്ങാതിരുന്ന ചിത്രത്തിന്റെ ഒടിടി റിലീസ് എവിടെ എപ്പോള്‍ എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. നിരൂപക പ്രശംസ നേടുകയും തിയേറ്ററുകളില്‍ മികച്ച കളക്ഷന്‍ നേടുകയും ചെയ്ത ചിത്രം തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം, കന്നഡ ഭാഷകളില്‍ സ്ട്രീം ചെയ്യും.
സംവിധാനം നിര്‍വഹിച്ചത് ഷൊര്യുവാണ്. തിരക്കഥ എഴുതിയിരിക്കുന്നതും ഷൊര്യുവാണ്. നാനി നായകനായി വേഷമിട്ട് എത്തിയ ചിത്രമായ ഹായ് നാണ്ണായില്‍ ജയറാമും ഒരു പ്രധാന കഥാപാത്രമായി എത്തിയിരിക്കുന്നു. മൃണാള്‍ താക്കൂറാണ് നാനി നായകനായ ചിത്രത്തില്‍ നായികാ വേഷത്തില്‍ എത്തിയത്. ഹായ് നാണ്ണാ എന്ന ഹിറ്റ് ചിത്രം മോഹന്‍ ചെറുകുറി, ഡോ. വിജേന്ദ്ര റെഡ്ഡി. മൂര്‍ത്തി കെ എസ് എന്നിവരാണ് വൈര എന്റര്‍ടെയിന്‍മെന്റസിന്റെ ബാനറില്‍ നിര്‍മിച്ചത്. സാനു ജോണ്‍ വര്‍ഗീസ് ഐഎസ്‌സി ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. ഹിഷാം അബ്ദുള്‍ വഹാബ് സംഗീത സംവിധാനം നിര്‍വഹിക്കുകയും ഗാനം ആലപിക്കുകയും ചെയ്ത് നാനി നായകനായി എത്തിയ ഹായ് നാണ്ണായുടെ പിആര്‍ഒ ശബരിയാണ്.
മകളുടെയും അച്ഛന്റെയും മനോഹരമായ ജീവിത കഥയാണ് ഹായ് നാണ്ണാ. അച്ഛന്റെ വേഷത്തില്‍ നാനി മികച്ചു നില്‍ക്കുന്നുവെന്നാണ് ചിത്രം കണ്ടവരില്‍ ഭൂരിഭാഗം പേരുടെയും അഭിപ്രായം. മകളായി എത്തിയ കൈറ ഖന്നയും ചിത്രത്തില്‍ ക്യൂട്ടായ പ്രകടനമായിരുന്നു. കുടുംബസമേതം കാണാവുന്ന ഒരു മികച്ച ചിത്രം എന്നാണ് പൊതുവെയുള്ള അഭിപ്രായങ്ങള്‍.