തെന്നിന്ത്യന്‍ സിനിമാ ലോകത്തെ ഞെട്ടിച്ചുകൊണ്ട് ശ്രീറെഡ്ഡി പുറത്തുവിട്ട വെളിപ്പെടുത്തലുകളില്‍ പ്രതികരണമറിയിച്ച് നടന്‍ നാനി. താനും നാനിയുമായുള്ള ഡേര്‍ട്ടി പിക്ചര്‍ താമസിക്കാതെ പുറത്തുവരുമെന്നായിരുന്നു ശ്രീറെഡ്ഡിയുടെ വെളിപ്പെടുത്തല്‍.
‘നിങ്ങളെപ്പോലെ തരംതാഴ്ന്ന പ്രതികരണങ്ങള്‍ക്ക് ഞാന്‍ ഇല്ല, നിങ്ങളുടെ ആവശ്യവും അതു തന്നെയാണ്. അതിന്റെ ആദ്യപടിയായി വക്കീല്‍ നോട്ടീസ് അയച്ചിട്ടുണ്ട്. മാനനഷ്ടക്കേസാണ് നല്‍കിയിരിക്കുന്നത്. ശ്രീയ്‌ക്കെതിരെ പുറത്തിറക്കിയ പത്രക്കുറിപ്പിലായിരുന്നു തനിയ്ക്ക് നേരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് നാനി മറുപടി നല്‍കിത്’.
തനിയ്‌ക്കെതിരെ ഉയര്‍ത്തുന്ന ആരോപണങ്ങളെക്കുറിച്ച് ഒരു പേടിയുമില്ല. എന്നാല്‍ ഞാന്‍ ജീവിക്കുന്ന ചുറ്റുപാടിനെക്കുറിച്ചോര്‍ത്ത് തനിക്ക് ഭയമുണ്ട്. ക്ലിക്ക്‌സിനും വ്യൂസിനും വേണ്ടി എന്ത് വൃത്തികേടു വേണമെങ്കിലും ഇത്തരക്കാര്‍ പ്രസിദ്ധീകരിക്കും. ഈ വിഷയത്തെക്കുറിച്ച് കൂടുതലൊന്നും പറയാനില്ലെന്നും താരം വ്യക്തമാക്കി.