ഒരു വര്‍ഷം സമ്പാദിച്ചത് 283 കോടി; സെറീനയെ പിന്തളളി ഒസാക്ക ഒന്നാമത്

ലണ്ടന്‍: ലോകത്തിലെ ഏറ്റവും വരുമാനമുള്ള വനിതാ കായികതാരമായി ജാപ്പനീസ് ടെന്നിസ് താരം നവോമി ഒസാക. അമേരിക്കയുടെ ടെന്നീസ് താരം സെറീന വില്ല്യംസിനെ പിന്നിലാക്കിയാണ് ഒസാക്കയുടെ കുതിപ്പ്.

ഫോര്‍ബ്‌സ് മാഗസിന്റെ കണക്കുപ്രകാരം ഇരുപത്തിരണ്ടുകാരിയായ ഒസാക കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ സമ്മാനത്തുകയിലൂടെയും പരസ്യത്തിലൂടെയും ഒസാക്ക സമ്പാദിച്ചത് 283 കോടി രൂപയാണ്.

ഇതേ കാലയളവില്‍ സെറീന സമ്പാദിച്ചതാകട്ടെ 3.60 കോടി ഡോളറും (ഏകദേശം 273 കോടി രൂപ). രണ്ടാം സ്ഥാനത്തുള്ള സെറീനയേക്കാള്‍ 11 കോടി രൂപയാണ് 22-കാരിയായ ഒസാക്കയുടെ സമ്പാദ്യം.

ഒരു വര്‍ഷത്തിനുള്ളില്‍ മുന്‍ ടെന്നിസ് താരം മരിയ ഷറപ്പോവ നേടിയ 2.97 കോടി ഡോളറിന്റെ റെക്കോര്‍ഡ് നേട്ടവും ഒസാക മറികടന്നു. 2015ലായിരുന്നു ഷറപ്പോവയുടെ നേട്ടം.

Top