ഒളിമ്പിക്‌സ് മുന്നൊരുക്കം ; നവോമി ഒസാക്ക വിംബിള്‍ഡണിൽ നിന്നും പിന്മാറി

ടോക്കിയോ: ഈ വര്‍ഷത്തെ വിംബിള്‍ഡണ്‍ മത്സരങ്ങളിൽ നിന്നും ജപ്പാന്‍റെ നവോമി ഒസാക്ക പിന്മാറി. ടോക്കിയോ ഗെയിംസ് മുന്നില്‍ കണ്ടാണ് ഒസാക്കയുടെ പിന്‍മാറ്റം. കഴിഞ്ഞ വര്‍ഷം കൊവിഡിനെ തുടര്‍ന്ന് വിംബിള്‍ഡണ്‍ ഉപേക്ഷിച്ചിരുന്നു.മാനസിക സമ്മര്‍ദത്തെ തുടര്‍ന്ന് നേരത്തെ ഫ്രഞ്ച് ഓപ്പണ്‍ പോരാട്ടങ്ങളില്‍ നിന്നും നവോമി പിന്‍മാറിയിരുന്നു.

പിന്‍മാറ്റത്തിന് പിന്നാലെ 2018ലെ യുഎസ്‌ ഓപ്പണിനെ തുടര്‍ന്ന് താന്‍ മാനസിക സമ്മര്‍ദത്തിന് ഇരയായിരുന്നതായി നവോമി വ്യക്തമാക്കിയിരുന്നു. ഫ്രഞ്ച് ഓപ്പണില്‍ നിന്നുള്ള പിന്‍മാറ്റത്തിന് പിന്നാലെ ഒസാക്കയില്‍ നിന്നും 15,000 ഡോളര്‍ പിഴ ഈടാക്കിയിരുന്നു. ഗ്രാന്‍ഡ് സ്ലാമില്‍ നിന്നും പിന്‍വാങ്ങിയ ശേഷമുള്ള വാര്‍ത്ത സമ്മേളനം ഒഴിവാക്കിയതിനെ തുടര്‍ന്നായിരുന്നു തീരുമാനം.

ടോക്കിയോയില്‍ ഡാനി ആല്‍വസ് നയിക്കും അതേസമയം പുരുഷ നാലാം നമ്പര്‍ താരം ഡൊമനിക് തീമും സ്‌പെയിന്‍റെ മൂന്നാം സീഡ് റാഫേല്‍ നദാലും ടോക്കിയോ ഒളിമ്പിക്‌സില്‍ നിന്നും പിന്‍മാറിയിരുന്നു. വിംബിള്‍ഡണിലും യുഎസ്‌ ഓപ്പണിലും കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് ഡൊമനിക് തീമിന്‍റെ തീരുമാനം.

Top