നേപ്പിള്‍സ്: ഇത്തവണത്തെ ക്രിസ്മസിനു ഉണ്ണിയേശുവിന്റെയും മാതാവിന്റേയും യൗസേപ്പ് പിതാവിന്റേയും കുഞ്ഞ് പ്രതിമകളോടൊപ്പം നേപ്പിള്‍സ് നഗരത്തിൽ പ്രധാന ആകർഷണമായി മറ്റൊരു കുഞ്ഞു പ്രതിമ കൂടി ഉണ്ട്. ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ പ്രതിമയാണത്. നാപ്പോളിയുടെ ജേഴ്‌സി ധരിച്ച് മാലാഖമാരുടേത് പോലുള്ള ചിറകുകളുള്ള രീതിയിലാണ് ഫുട്‌ബോള്‍ ദൈവത്തിന്റെ പ്രതിമയുള്ളത്. ജെന്നി ഡി വിര്‍ജിലിയോ എന്ന കലാകാരൻ നിര്‍മിച്ച മാറഡോണയുടെ ഈ കുഞ്ഞ് പ്രതിമ അനാച്ഛാദനം ചെയ്തത് മറഡോണയുടെ സഹോദരന്‍ ഹ്യൂഗോയാണ്.
1984 മുതല്‍ 1991 വരെ ഇറ്റാലിയന്‍ ക്ലബ്ബ് നാപ്പോളിക്കായി കളിച്ച മാറഡോണ, ക്ലബ്ബിനായി 188 മത്സരങ്ങളില്‍ നിന്ന് 81 തവണ സ്‌കോര്‍ ചെയ്തിട്ടുണ്ട്. മാറഡോണയുടെ ഫുട്‌ബോള്‍ ജീവിതത്തിന്റെയും ക്ലബ്ബിന്റെ ചരിത്രത്തിലെയും സുവര്‍ണ കാലമായിരുന്നു അത്.