‘ഐന’യിലൂടെ നെപ്പോളിയന്‍ മലയാള സിനിമയിലേക്ക് വീണ്ടും എത്തുന്നു

ദേവാസുരം, രാവണപ്രഭു എന്നീ ചിത്രങ്ങള്‍ മാത്രം മതിയാകും നെപ്പോളിയന്‍ എന്ന നടനെ മലയാളികള്‍ മറക്കാതിരിക്കാന്‍.

ഈ രണ്ടു ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ തമിഴ് താരം നെപ്പോളിയന്‍ ഒരു ഇടവേളയ്ക്ക് ശേഷം മലയാളത്തിലേയ്ക്ക തിരിച്ചെത്തുന്നു.

നവാഗതനായ സുന്ദര്‍ എല്ലാര്‍ സംവിധാനം ചെയ്യുന്ന ‘ഐന’യിലൂടെയാണ് താരം വീണ്ടും മലയാളത്തിലേയ്ക്ക് തിരിച്ചെത്തുന്നത്.

പ്രശസ്ത തെന്നിന്ത്യന്‍ താരം നന്ദിനിയാണ് ചിത്രത്തില്‍ നായിക.

‘ഐന’യുടെ ചിത്രീകരണം ഇടുക്കിയിലെ രാമയ്ക്കല്‍മേടില്‍ ആരംഭിച്ചു.

ജീവന്‍, സിദ്ധാര്‍ത്ഥ്, അനോജ്, ലാബീസ്, സ്വാസിക, അഞ്ജന വിജയന്‍, സീമ ജി. നായര്‍, ചാലി പാല, നിയാസ് ബക്കര്‍, അനില്‍ മുരളി, ബിനു അടിമാലി, റാഷി, അച്ചന്‍കുഞ്ഞ്, കരികാലന്‍, വര്‍ഷ വിശ്വനാഥന്‍, ഷിജ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നു.

സെല്ലുലോയിഡ് സിനിമാസിന്റെ ബാനറില്‍ എം. അബ്ദുള്‍ വദൂദ് നിര്‍മ്മിക്കുന്ന ‘ഐന’യുടെ ഛായാഗ്രഹണം പ്രശാന്ത് ബാബുവാണ് നിര്‍വഹിക്കുന്നത്.

ബി. കെ ഹരിനാരായണന്‍, ഹസീന.എസ് കാനം, വൈര ഭാരതി എന്നിവരുടെ വരികള്‍ക്ക് അജിത് സുകുമാരന്‍, ശങ്കര്‍ റാം എന്നിവര്‍ സംഗീതം നല്‍കുന്നു.

Top