നാരദാ കേസ് സിബിഐക്ക് വിട്ടത് ഭരണഘടനാ ലംഘനം; തൃണമൂല്‍ എംപി

കൊല്‍ക്കത്ത: ബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കറിനെതിരെ രൂക്ഷവിമര്‍ശനവുമായി തൃണമൂല്‍ എംപി കല്യാണ്‍ ബാനര്‍ജി രംഗത്ത്. നാരദാ കേസ് ഗവര്‍ണര്‍ സിബിഐക്ക് വിട്ടുവെന്നും ഇത് ഭരണഘടനാ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു. ഗവര്‍ണര്‍ക്കെതിരെ പരാതി നല്‍കാന്‍ കഴിയില്ലെന്ന് അറിയാമെന്നും കുറ്റകൃത്യങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്ന ഗവര്‍ണര്‍ക്കെതിരെ ജനങ്ങള്‍ പൊലീസിന് പരാതി നല്‍കണമെന്നും കല്യാണ്‍ ബാനര്‍ജി പ്രതികരിച്ചു.

പേടിക്കണ്ട, 2024 കഴിഞ്ഞാല്‍ മിക്ക ബിജെപി എംഎല്‍എമാരും ജയിലില്‍ പോകും.വീണ്ടുമൊരു സ്വാതന്ത്ര്യ ദിനത്തിന് ഞങ്ങള്‍ കാത്തിരിക്കുകയാണ്. കൊവിഡ് പ്രതിരോധിക്കാന്‍ കഴിവില്ലാത്തവരുടെ കണ്ണുനീര്‍ അവരെ വീണ്ടും അധികാരത്തിലെത്തിക്കില്ലെന്ന് പ്രധാനമന്ത്രിയെ വിമര്‍ശിച്ചുകൊണ്ട് കല്യാണ്‍ പറഞ്ഞു.

 

Top