തിരുവനന്തപുരം: നാര്‍ക്കോട്ടിക് ജിഹാദ് വിഷയത്തില്‍ ക്രിസ്ത്യന്‍-മുസ്ലീം മതമേലധ്യഷന്മാരെ ഒരുമിച്ചിരുത്തിയുള്ള ചര്‍ച്ചയില്‍ രണ്ട് ദിവസത്തിനുള്ളില്‍ തീരുമാനമെന്ന് കോണ്‍ഗ്രസ്.
മതനേതാക്കളെ പ്രത്യേകം കണ്ട നേതാക്കളുടെ അടുത്ത നീക്കം ഒന്നിച്ചിരുത്തിയുള്ള ചര്‍ച്ചയാണ്. സര്‍വകക്ഷിയോഗം വിളിക്കണമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പിന്നാലെ കര്‍ദിനാള്‍ ക്ലിമ്മീസിന്റെ നേതൃത്വത്തിലുള്ള സര്‍വ്വമത സംഘം ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ തയ്യാറാകാത്തതും കോണ്‍ഗ്രസ് ആയുധമാക്കുന്നു. മുഖ്യമന്ത്രി സമവായ ചര്‍ച്ചക്ക് മുന്‍കയ്യെടുക്കാത്തതിനെ ഇന്നും കെപിസിസി അദ്ധ്യക്ഷന്‍ അതിരൂക്ഷമായി വിമര്‍ശിച്ചു.