കോട്ടയം: നാര്‍ക്കോട്ടിക് വിവാദത്തില്‍ പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടില്ലിനെ പിന്തുണച്ച് കേരള കോണ്‍ഗ്രസ് എം നേതാവ് ജോസ് കെ മാണി. സാമൂഹ്യ തിന്മയ്‌ക്കെതിരായ ജാഗ്രതയാണ് പാലാ ബിഷപ്പ് ഉയര്‍ത്തിയത്. മയക്കുമരുന്ന് സാമൂഹ്യ വിപത്താണെന്ന് ചൂണ്ടിക്കാട്ടുക മാത്രമാണ് അദ്ദേഹം ചെയ്തത്.
ബിഷപ്പിനെ ആക്ഷേപിക്കുന്നവര്‍ കേളത്തിന്റെ മതസാഹോദര്യവും സമാധാനവും തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും ബിഷപ്പിന്റെ വാക്കുകള്‍ ചിലര്‍ വളച്ചൊടിച്ചെന്നും ജോസ് കെ മാണി പ്രസ്താവനയില്‍ പറഞ്ഞു. മത സാഹോദര്യം നിലനിര്‍ത്താന്‍ എല്ലാവരും ശ്രമിക്കണമെന്നും ലഹരിമാഫിയക്ക് എതിരായ ചെറുത്ത് നില്‍പ്പ് രൂപപ്പെടണമെന്നും ജോസ് കെ മാണി ആഹ്വാനം ചെയ്തു.