നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശം; മുസ്ലിം സംഘടനകള്‍ ഇന്ന് യോഗം ചേരും

കോഴിക്കോട്: പാല ബിഷപ്പിന്റെ വിവാദ നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശം ചര്‍ച്ച ചെയ്യാന്‍ മുസ്ലിം സംഘടനകള്‍ ഇന്ന് യോഗം ചേരും. പാണക്കാട് സാദിഖലി തങ്ങളുടെ അധ്യക്ഷതയില്‍ വൈകുന്നേരം മൂന്ന് മണിക്കാണ് യോഗം സംഘടിപ്പിച്ചിരിക്കുന്നത്. എ.പി, ഇ.കെ സമസ്ത, കെ.എന്‍.എം, ജമാഅത്ത് ഇസ്ലാമി, എം.ഇ.എസ് ഉള്‍പ്പടെ ഒമ്പത് മുസ്ലിം സംഘനകള്‍ ഇന്ന് കോഴിക്കോട് നടക്കുന്ന യോഗത്തില്‍ പങ്കെടുക്കും.

കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് വെച്ച് മലങ്കര കത്തോലിക്കാ സഭാധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമിസ് കതോലിക്കാ ബാവയുടെ നേതൃത്വത്തില്‍ വിവാദ മതസാമുദായിക നേതാക്കന്മാരുടെ യോഗം നടന്നിരുന്നു. പാളയം ഇമാം ഡോ. ഹുസ്സൈന്‍ മടവൂര്‍ ഉള്‍പ്പടെയുള്ളവര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു. അതിനു പിന്നാലെയാണ് ഇന്ന് മുസ്ലിം സംഘടനകളുടെ യോഗം നടക്കുന്നത്.

Top