കൊവിഡില്‍ ഐക്യരാഷ്ട്രസഭയുടെ ഇടപെടലിനെ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. 130 കോടി ജനങ്ങളുടെ പ്രതിനിധിയായാണ് സംസാരിക്കുന്നതെന്നും എത്രനാള്‍ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ അകറ്റിനിര്‍ത്താനാകുമെന്നും മോദി ചോദിച്ചു.
ഐക്യരാഷ്ട്ര പൊതുസഭയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. കൊവിഡ് നേരിടുന്നതില്‍ ഐക്യരാഷ്ട്രസഭയുടെ പങ്ക് എന്ത് എന്ന ചോദ്യം ഉയരുകയാണെന്ന് മോദി പറഞ്ഞു. കൊവിഡ് പ്രതിരോധ പോരാട്ടത്തില്‍ സഭയുടെ പങ്കിനെ കുറിച്ചും പ്രതിപാദിച്ചു.
കൊവിഡ് പ്രതിരോധ മരുന്ന് ഉത്പാദനത്തിന് എല്ലാ നടപടിയും ഇന്ത്യ സ്വീകരിക്കുമെന്ന് നരേന്ദ്രമോദി അറിയിച്ചു.കൊവിഡ് നേരിടുന്നതില്‍ ഐക്യരാഷ്ട്രസഭയുടെ പങ്ക് ചോദ്യം ചെയ്ത് നരേന്ദ്രമോദി. ഭീകരവാദത്തിനും കള്ളപ്പണത്തിനെതിരെയും ഉറച്ച നിലപാടുകളാണ് ഇന്ത്യയ്ക്കുള്ളതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.