അധികാരം കൊണ്ട് പ്രധാനമന്ത്രി പ്രതിപക്ഷത്തെ വേട്ടയാടുന്നു; ആരോപണവുമായി ആനന്ദ് ശര്‍മ്മ

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ എഐസിസി വക്താവ് ആനന്ദ് ശര്‍മ്മ രംഗത്ത്.

അധികാരം ഉപയോഗിച്ച് പ്രധാനമന്ത്രി പ്രതിപക്ഷത്തെ വേട്ടയാടുകയാണെന്നും തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുമെന്ന പേടി കാരണമാണ് പ്രധാനമന്ത്രി പ്രതിപക്ഷത്തെ അധികാരമുപയോഗിച്ച് അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നതെന്നും ആനന്ദ് ശര്‍മ്മ പറഞ്ഞു.

ഇലക്ട്രല്‍ ബോണ്ട് വഴി ബിജെപിയ്ക്ക് ലഭിച്ച 210 കോടി രൂപയുടെ ഉറവിടം പരിശോധിക്കണമെന്നും റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രിയ്ക്ക് പങ്കുണ്ടെന്ന പ്രതിപക്ഷ ആരോപണത്തില്‍ മോദി പ്രതികരിക്കാത്തത് എന്തു കൊണ്ടാണെന്നും ആനന്ദ് ശര്‍മ്മ ചോദിച്ചു. കര്‍ണാടകയില്‍ പ്രചാരണത്തിനെത്തിയ പ്രധാനമന്ത്രിയുടെ ഹെലികോപ്റ്റില്‍ നിന്നും സ്വകാര്യ വാഹനത്തിലേക്ക് മാറ്റിയ പെട്ടിയില്‍ എന്തായിരുന്നുവെന്ന കാര്യം ജനങ്ങള്‍ക്ക് അറിയണമെന്നും ആനന്ദ് ശര്‍മ്മ വ്യക്തമാക്കി.

Top