ദുംക : പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭം ആളിക്കത്തുമ്പോള്‍ സംസ്ഥാനങ്ങളിലെ അക്രമത്തില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കുന്ന അസമിലെ ജനങ്ങളെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അക്രമം വ്യാപിപ്പിക്കാന്‍ ശ്രമിക്കുന്നവരെ വസ്ത്രം കണ്ടാല്‍ തിരിച്ചറിയാന്‍ സാധിക്കുമെന്നും അക്രമം വ്യാപിപ്പിക്കാന്‍ ശ്രമിക്കുന്നവരില്‍ നിന്ന് അകന്നു നില്‍ക്കുന്ന അസമിലെ സഹോദരീ സഹോദരന്മാര്‍ സമാധാന മാര്‍ഗത്തിലൂടെയാണ് പ്രതികരിക്കുന്നതെന്നും മോദി പറഞ്ഞു.
അസമിലെ ദുംകയില്‍ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങള്‍ തെളിയിക്കുന്നത് പാര്‍ലമെന്റ് കൈക്കൊണ്ട നടപടികളെല്ലാം ശരിയായിരുന്നുവെന്നും മോദി കൂട്ടിച്ചേര്‍ത്തു.
കനത്ത പ്രതിഷേധമാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പശ്ചിമ ബംഗാളില്‍ നടക്കുന്നത്. ബംഗാളില്‍ ഇന്നലെ മാത്രം അഞ്ചു ട്രെയിനുകളും മൂന്നുറെയില്‍വേ സ്റ്റേഷനുകളും 25 ബസുകളുമാണ് പ്രക്ഷോഭകര്‍ തീ ഇട്ടത്.