അധാര്‍മിക മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നു; മോദിയെ 72 വര്‍ഷത്തേക്ക് വിലക്കണമെന്ന് അഖിലേഷ് യാദവ്

akhilesh Yadav

ലക്‌നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കെതിരെ എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവ് രംഗത്ത്.

മോദിയ്ക്ക് 72 വര്‍ഷത്തേക്ക് വിലക്ക് ഏര്‍പ്പെടുത്തണമെന്നും 40 തൃണമൂല്‍ എംഎല്‍എമാര്‍ തനിക്കൊപ്പമുണ്ടെന്ന മോദിയുടെ പരാമര്‍ശത്തോട് പ്രതികരിക്കവെ അഖിലേഷ് പറഞ്ഞത്. രാജ്യത്തിന് തന്നെ മോദിയുടെ പ്രസംഗം അപമാനമാണ്. വികസനത്തെക്കുറിച്ച് മോദി പറയുന്നു. എന്നാല്‍ മോദിയുടെ ലജ്ജാകരമായ പ്രസംഗം നിങ്ങള്‍ കേട്ടിട്ടുണ്ടോ, അഖിലേഷ് ചോദിച്ചു.

മോദിക്ക് 125 കോടി ജനങ്ങളിലുള്ള വിശ്വാസം നഷ്ടമായി കഴിഞ്ഞെന്നും അതിനാലാണ് അധാര്‍മികമായ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതെന്നും കള്ളപ്പണത്തിന്റെെ കരുത്തിലാണ് മോദി തൃണമൂല്‍ എംഎല്‍എമാരെ ബിജെപി പാളയത്തിലെത്തിക്കുമെന്ന് അവകാശപ്പെടുന്നതെന്നും അഖിലേഷ് വ്യക്തമാക്കി.

പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ 40 എംഎല്‍എമാര്‍ ബിജെപിയില്‍ ചേരുമെന്ന് മോദി പറഞ്ഞിരുന്നു. ഈ വരുന്ന മെയ് 23ന് ഇവര്‍ ബിജെപിയില്‍ ചേരുമെന്നായിരുന്നു മോദി അവകാശപ്പെട്ടത്.

‘ദീദി, മെയ് 23ന് എല്ലായിടത്തും താമര വിരിയും. മാത്രമല്ല, നിങ്ങളുടെ എംഎല്‍എമാര്‍ നിങ്ങളെ വിട്ട് ഓടിപ്പോരും. ഇന്ന് പോലും നിങ്ങളുടെ 40 എംഎല്‍മാര്‍ ഞാനുമായി നല്ല ബന്ധത്തിലാണ്.’ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജിയെ വെല്ലുവിളിച്ച് മോദി പറഞ്ഞിരുന്നു. കൊല്‍ക്കത്തയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കവെയാണ് മോദി ഇക്കാര്യം പറഞ്ഞത്.

Top