മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദി മഹാവിഷ്ണുവിന്റെ പതിനൊന്നാമത് അവതാരമാണെന്ന് ബിജെപി നേതാവ്. മഹാരാഷ്ട്രയിലെ ബിജെപി വക്താവായ അവദൂത് വാഗാണ് ഇത്തരത്തിലൊരു വിവാദ പ്രസ്ഥാവന നടത്തിയിരിക്കുന്നത്.
ദൈവത്തെ പോലെയുള്ള ഒരു നേതാവിനെ ഇന്ത്യയ്ക്കു ലഭിച്ചത് ഭാഗ്യമാണെന്നും അവദൂത് പറഞ്ഞു. അവദൂതിന്റെ ഈ പരമാര്‍ശത്തിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. ദൈവത്തെ അപമാനിക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നതെന്നാണ് കോണ്‍ഗ്രസ് വക്താവ് അതുല്‍ ലോന്തെ പറഞ്ഞത്.
നഷ്ടപ്പെട്ട രാഷ്ട്രീയ സ്വാധീനം വീണ്ടെടുക്കുന്നതിനുള്ള അവദൂതിന്റെ ശ്രമമാണ് ഇതെന്നും ഇതിന് കൂടുല്‍ പ്രാധാന്യം നല്‍കേണ്ടതില്ലെന്നും അതുല്‍ വ്യക്തമാക്കി.