ബംഗളുരു: ഇന്ത്യയില്‍ അഞ്ചു വര്‍ഷത്തിനിടെ വന്‍ ഭീകരാക്രമണങ്ങളൊന്നും നടന്നിട്ടില്ലെന്ന അവകാശവാദമുന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്.
ബംഗളുരുവില്‍ നടന്ന ബിജെപിയുടെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുമ്പോഴായിരുന്നു പുല്‍വാമ, ഉറി ആക്രമണങ്ങള്‍ മറന്നു കൊണ്ട് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്.
കോണ്‍ഗ്രസിന്റെ വിദൂര നിയന്ത്രണ സര്‍ക്കാര്‍ കേന്ദ്രം ഭരിക്കുമ്പോള്‍ ബംഗളുരുവില്‍ സ്‌ഫോടനങ്ങളുണ്ടായില്ലേയെന്നും അന്ന് രാജ്യം ഭീകരാക്രമണ ഭീതിയിലല്ലേ ജീവിച്ചിരുന്നതെന്നും കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ കാവല്‍ക്കാരന്റെ കാവലിനു കീഴില്‍ എവിടെയെങ്കിലും വന്‍ ഭീകരാക്രമണങ്ങള്‍ ഉണ്ടായോ എന്നും മോദി ചോദിച്ചു.
അതേസമയം, ഉറി, പുല്‍വാമ ഭീകരാക്രമണങ്ങള്‍ മറന്നു കൊണ്ട് പ്രധാനമന്ത്രി നടത്തിയ അവകാശവാദത്തിനെതിരെ വലിയ രീതിയില്‍ വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. പുല്‍വാമ ആക്രമണത്തില്‍ മാത്രം 44 ജവാന്‍മാരായിരുന്നു കൊല്ലപ്പെട്ടിരുന്നത്.