മോദി സര്‍ക്കാര്‍ കേരളത്തെ അറിഞ്ഞു പരിഗണിക്കുമെന്നാണ് പ്രതീക്ഷ: പി.എസ് ശ്രീധരന്‍ പിള്ള

sreedharanpilla

കൊച്ചി: നരേന്ദ്രമോദി സര്‍ക്കാര് വീണ്ടും അധികാരത്തില്‍ എത്തുമ്പോള്‍ കേരളത്തെ അറിഞ്ഞു പരിഗണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള.

കഴിഞ്ഞ തവണത്തേതിനെക്കാള്‍ 62 ശതമാനം വോട്ടാണ് ഈ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കൂടിയതെന്നും കേന്ദ്രനേതൃത്വം ഇത് മനസിലാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ ഭൂരിഭാഗം ജനങ്ങളും മോദിയെ വൈകാതെ തന്നെ സ്വീകരിക്കും. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ബിജെപി സംസ്ഥാന നേതൃമാറ്റം സ്വപ്നം കാണുന്നവരുടെ ആശ പൂവണിയാന്‍ പോകുന്നില്ല, ശ്രീധരന്‍ പിള്ള വ്യക്തമാക്കി.

Top