ന്യൂഡല്‍ഹി: പ്രധാനമന്ത്രിയാകാന്‍ ഏറ്റവും യോഗ്യന്‍ നരേന്ദ്ര മോദിയെന്ന് ബോളിവുഡ് താരം കങ്കണ റണാവത്ത്. 2019ലെ തിരഞ്ഞെടുപ്പില്‍ ഏറ്റവും അര്‍ഹതപ്പെട്ട പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി മോദിയാണെന്നും മോദി തന്നെ പ്രധാനമന്ത്രിയാകുമെന്നുമാണ് കങ്കണ പറയുന്നത്.
ശരിയായ ഭരണം കാഴ്ച്ചവെക്കുന്നതിന് അഞ്ച് വര്‍ഷമെന്നത് അപര്യാപ്തമാണെന്നും 2019ലെ തിരഞ്ഞെടുപ്പിലും മോദി തന്നെ തിരിച്ചെത്തുമെന്നും മാതാപിതാക്കള്‍ കാരണമല്ല മോദി പ്രധാനമന്ത്രി സ്ഥാനത്ത് എത്തിയതെന്നും അദ്ദേഹത്തിന്റെ കഠിനാധ്വാനമാണ് അതിന് വഴിയൊരുക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി.
മുമ്പും കങ്കണ ഇത്തരത്തിലുള്ള പ്രതികരണം നടത്തിയിരുന്നു. കടുത്ത ദേശീയവാദിയാണ് താനെന്നും രാജ്യസ്‌നേഹം ഇല്ലെന്ന് തെളിഞ്ഞാല്‍ തന്റെ കാമുകനെ വരെ ഉപേക്ഷിക്കുമെന്നുമായിരുന്നു കങ്കണ അന്ന് പറഞ്ഞത്. രാഷ്ട്രീയത്തില്‍ പ്രവേശിക്കുമെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെയാണ് കങ്കണയുടെ പ്രതികരണം എത്തിയിരിക്കുന്നത്. പുതിയ പ്രസ്താവന എത്തിയതോടെ രാഷ്ട്രീയ പ്രവേശന വാര്‍ത്തകള്‍ സജീവമാക്കിയിരിക്കയാണ് കങ്കണ.