ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി ഭൂട്ടാനിലേക്ക് പുറപ്പെട്ടു. ഭൂട്ടാനിലെത്തുന്ന മോദി, പ്രധാനമന്ത്രി ലോതേ ഷെറിങ്, ഭൂട്ടാന്‍ രാജാവ് ജിഗ്മെ ഖേസര്‍ നാംഗ്യേല്‍ വാങ്ചുക്ക് തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തും.
Delhi: Prime Minister Narendra Modi leaves for a two-day state visit to Bhutan. This is PM Modi's second visit to Bhutan and the first since his re-election as the PM. pic.twitter.com/NrzIqhBlqT
— ANI (@ANI) August 17, 2019
മോദിയുടെ സന്ദര്‍ശനവേളയില്‍ ഇരുരാജ്യങ്ങളും തമ്മില്‍ 10 ധാരണാപത്രങ്ങള്‍ ഒപ്പിടുമെന്ന് ഭൂട്ടാനിലെ ഇന്ത്യന്‍ അംബാസഡര്‍ രുചിരാ കാംബോജ് വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐയോടു പറഞ്ഞു. അഞ്ച് ഉദ്ഘാടനച്ചടങ്ങുകളിലും മോദി പങ്കെടുക്കും.