രാജ്യം കാണാന്‍ പാടില്ലാത്ത എന്താണ് മോദിയുടെ ഹെലികോപ്റ്ററില്‍; വിമര്‍ശിച്ച് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഹെലികോപ്റ്റര്‍ പരിശോധിച്ച ഉദ്യോഗസ്ഥനെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സസ്പെന്‍ഡ് ചെയ്ത സംഭവത്തില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ് രംഗത്ത്. ഒഡീഷയില്‍ ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിരീക്ഷകനായി നിയോഗിച്ചിരുന്ന കര്‍ണാടകയില്‍ നിന്നുള്ള മുഹമ്മദ് മുഹസിനെയാണ് സസ്പെന്‍ഡ് ചെയ്തത്.

രാജ്യം കാണാന്‍ പാടില്ലാത്ത എന്താണ് മോദി ഹെലികോപ്റ്ററില്‍ വെച്ചിരിക്കുന്നതെന്നാണ് കോണ്‍ഗ്രസ് ചോദിക്കുന്നത്.

അതേസമയം, മോദി എന്തിനെയൊക്കയോ ഭയക്കുന്നുവെന്ന് ആം ആദ്മി പാര്‍ട്ടിയും വിമര്‍ശിച്ചു. മോദിയുടെ ഹെലികോപ്റ്ററില്‍ ഫ്‌ളൈയിംഗ് സ്‌ക്വാഡ് അംഗങ്ങള്‍ പരിശോധന നടത്തിയതിനെ തുടര്‍ന്നാണു നടപടിയെന്നാണ് കമ്മീഷന്‍ ഉത്തരവില്‍ അറിയിച്ചത്.

Top