പ്രാഥമിക വിദ്യാഭ്യാസ രംഗത്ത് കേരളം കൈവരിച്ച നേട്ടം വലുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

കൊച്ചി: പ്രാഥമിക വിദ്യാഭ്യാസ രംഗത്ത് കേരളം കൈവരിച്ച നേട്ടം വലുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

സര്‍ക്കാരിന്റെയും പൊതുജനങ്ങളുടെയും താല്‍പര്യമാണ് നേട്ടങ്ങള്‍ക്ക് കാരണം. പി.എന്‍.പണിക്കര്‍ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച ദേശീയ വായനാ ദിനാചരണം കൊച്ചിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

കൊച്ചി മെട്രോ ഉദ്ഘാടന ചടങ്ങിനു ശേഷമാണ് സെന്റ് തെരേസാസ് കോളേജില്‍ സംഘടിപ്പിച്ച പിഎന്‍ പണിക്കര്‍ ഫൗണ്ടേഷന്റെ പരിപാടിയില്‍ മോദി പങ്കെടുത്തത്.

വൈകീട്ട് റോഡ് മാര്‍ഗം നാവികസേന വിമാത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി മുഖ്യമന്ത്രിയുമായും സംസ്ഥാന മന്ത്രിമാരുമായും കൂടിക്കാഴ്ച നടത്തും.

പ്രധാനമന്ത്രിയുടെ സന്ദര്‍ശനം കണക്കിലെടുത്ത് കൊച്ചി നഗരത്തില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കൊച്ചിയില്‍ കനത്ത ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Top