രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി മ്യാന്‍മറിലെത്തി

modi

നയ്‌പൈതൗ: രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി മ്യാന്‍മറിലെത്തി.

സിയാമെന്നില്‍ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുത്തതിന് ശേഷമാണ് പ്രധാനമന്ത്രി മ്യാന്‍മറിന്റെ തലസ്ഥാനമായ നയ്‌പൈതൗ നഗരത്തിലെത്തിയത്.

റോഹിങ്ക്യന്‍ അഭയാര്‍ഥികളെ നാടുകടത്താനുള്ള നീക്കം കേന്ദ്രസര്‍ക്കാര്‍ ശക്തമാക്കുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ മ്യാന്‍മര്‍ സന്ദര്‍ശനം.

ഉഭയകക്ഷി ബന്ധവും സഹകരണവും ആഭ്യന്തരസുരക്ഷയുമാണ് പ്രധാന അജന്‍ഡയെങ്കിലും റോഹിങ്ക്യകളുടെ പ്രശ്‌നത്തില്‍ ഇന്ത്യയ്ക്ക് ഏതുരീതിയില്‍ മ്യാന്‍മാറിനെ സഹായിക്കാന്‍ കഴിയുമെന്ന കാര്യം മോദി ചര്‍ച്ചചെയ്യും.

ആങ് സാന്‍ സൂചിയുമായും മ്യാന്‍മാര്‍ പ്രസിഡന്റ് ഹ്തിന്‍ ക്യാവുമായും നരേന്ദ്ര മോദി പ്രത്യേകം കൂടിക്കാഴ്ച്ച നടത്തും.

റോഹിങ്ക്യകളെ തിരിച്ചയയ്ക്കുന്ന വിഷയത്തില്‍ സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനോട് വിശദീകരണം തേടിയിട്ടുണ്ട്.

മ്യാന്‍മര്‍ സൈനിക നടപടി മൂലം ഒരു ലക്ഷത്തിനിടുത്ത് റോഹിങ്ക്യന്‍ മുസ്ലീമുകളാണ് ഈയടുത്ത് ബംഗ്ലാദേശിലേക്ക് പലായനം ചെയ്തത്. രാജ്യത്ത് തുടരുന്ന വംശഹത്യ അവസാനിപ്പിക്കണമെന്ന് യു.എന്നും ആവശ്യപ്പെട്ടിരുന്നു.

Top