സംസ്ഥാനത്തെ വിവിധ പദ്ധതികൾ പ്രധാനമന്ത്രി നരേന്ദ്രമോദി വിഡിയോ കോൺപറൻസിലൂടെ ഉദ്ഘാടനം ചെയ്തു. തൃശൂരിൽ 2000 മെഗാവാട്ട് പവർ ട്രാൻസ്മിഷൻ പദ്ധതി, കാസർഗോഡ് 50 മെഗാവാട്ട് സോളാർ പ്രൊജക്ട്, തലസ്ഥാനത്ത് 37 കിലോമീറ്റർ സ്മാർട്ട് റോഡ്, അരുവിക്കരയിൽ 75 എംഎൽഡി ജലസംസ്കരണ പ്ലാന്റ് എന്നീ പദ്ധതികളാണ് ഉദ്ഘാടനം ചെയ്തത്.
ഉദ്ഘാടന ദിനത്തെ ചരിത്രപരമായ ദിനമെന്നാണ് മുഖ്യമന്ത്രി വിശേഷിപ്പിച്ചത്. പദ്ധതികൾ വൻ വികസനത്തിന് ഉതകുമെന്ന് ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി പറഞ്ഞു. കേരള വികസനത്തിൽ മുതൽക്കൂട്ടാണ് പദ്ധതികൾ. തൃശൂർ കേരളത്തിന്റെ ഊർജ്ജ കേന്ദ്രമാകുന്നുവെന്നും ആത്മനിർഭർ ഭാരത് മുന്നേറ്റത്തിന്റെ പ്രധാന ഘടകമാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.