ന്യൂഡല്‍ഹി: ഇന്ത്യാ-ചൈനാ അതിര്‍ത്തിയില്‍ സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.
ഹര്‍സിലെ ഐ.റ്റി.ഡി.പി ജവാന്മാര്‍ക്ക് മധുരം നല്‍കിയാണ് പ്രധാനമന്ത്രി ദീപാവലി ആഘോഷിച്ചത്. ആഘോഷത്തിന്റെ ചിത്രങ്ങള്‍ പ്രധാനമന്ത്രി ട്വിറ്ററില്‍ പങ്കുവെയ്ക്കുകയും ചെയ്തു.
സൈനികര്‍ ചെയ്യുന്ന സേവനം രാഷ്ട്രത്തിന്റെ കരുത്ത് വര്‍ധിപ്പിക്കുകയും 125 കോടി ജനതയുടെ ഭാവിയും സ്വപ്നങ്ങളും സുരക്ഷിതമാക്കുകയും ചെയ്യുമെന്ന് മോദി പറഞ്ഞു. ദീപാവലി വെളിച്ചത്തിന്റെ ഉത്സവമാണെന്നും ആ വെളിച്ചം നന്മയെ പടര്‍ത്തുകയും ഭീതിയെ അകറ്റുകയും ചെയ്യുമെന്നും സമാനമായ പ്രവര്‍ത്തനമാണ് തങ്ങളുടെ ആത്മസമര്‍പ്പണത്തിലൂടെയും അച്ചടക്കത്തിലൂടെയും സൈനികരും നിര്‍വഹിക്കുന്നതെന്നും മോദി വ്യക്തമാക്കി.