സന്ദര്‍ശനം അടുത്തയാഴ്ച; ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍.ജെ.ഇന്‍ ഇന്ത്യയിലേയ്ക്ക്

ന്യൂഡല്‍ഹി : ദക്ഷിണകൊറിയന്‍ പ്രസിഡന്റ് മൂണ്‍.ജെ.ഇന്‍ അടുത്തയാഴ്ച ഇന്ത്യയിലെത്തും. ഇന്ത്യന്‍ സന്ദര്‍ശനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം മെച്ചപ്പെടുത്തുകയാണ് സന്ദര്‍ശനത്തിന്റെ ലക്ഷ്യമെന്ന് മൂണിന്റെ ഓഫീസ് വ്യക്തമാക്കിയിട്ടുണ്ട്. നാലുദിവസത്തെ സന്ദര്‍ശനത്തിനായി ഞായറാഴ്ചയാണ് മൂണ്‍ ഇന്ത്യയിലെത്തുക.

Top