ആഗോള സമ്പദ് വ്യവസ്ഥയുടെ തിളക്കമുള്ള ഇടം; ഇന്ത്യയെ കുറിച്ച് പ്രധാനമന്ത്രി

narendra modi

മുംബൈ: ഇന്ത്യ ആഗോള സമ്പദ് വ്യവസ്ഥയുടെ തിളക്കമുള്ള ഇടമായി വളര്‍ന്നെന്നും നിക്ഷേപ സൗഹൃദ സമ്പദ് വ്യവസ്ഥകളിലൊന്നായി രാജ്യം മാറിയെന്നും വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്ത്. മുംബൈയില്‍ ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്ക് വാര്‍ഷിക യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

സാമ്പത്തിക ഏകീകരണത്തിന്റെ പാതയില്‍ ഉറച്ചുനില്‍ക്കുകയാണ് സര്‍ക്കാരെന്നും ജിഡിപി ശതമാനത്തില്‍ സര്‍ക്കാരിന്റെ കടബാധ്യത കുറഞ്ഞുവരികയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ വളര്‍ച്ചയും സാമ്പത്തിക സ്ഥിരതയും ഉറ്റുനോക്കുകയാണ് നിക്ഷേപകര്‍. അവരുടെ നിക്ഷേപത്തിന്റെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്ന രാഷ്ട്രീയ സ്ഥിരതയും പിന്തുണ നല്‍കുന്ന നിയന്ത്രണാധികാര സംവിധാനവുമാണ് അവര്‍ക്ക് വേണ്ടത് പ്രധാനമന്ത്രി വ്യക്തമാക്കി.

Top