തിരുവനന്തപുരം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യം ബിജെപി കേന്ദ്ര നേതൃത്വമാണു തീരുമാനിക്കേണ്ടതെന്നും, അത്തരത്തിലൊരു നിര്‍ദേശം ഇതുവരെ തനിക്കു ലഭിച്ചിട്ടില്ലെന്നും സുരേഷ്‌ഗോപി എംപി.
തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ സുരേഷ്‌ഗോപി മത്സരിക്കുമെന്ന തരത്തില്‍ പ്രചാരണമുണ്ടായിരുന്നു. എന്നാല്‍ അത്തരം വാര്‍ത്തകളോട് അദ്ദേഹം പ്രതികരിച്ചിരുന്നില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തന്റെ സ്ഥാനാര്‍ഥിത്വത്തെക്കുറിച്ച് അടിസ്ഥാനരഹിതമായ വാര്‍ത്തകളാണ് പ്രചരിക്കുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദിയാണു തന്റെ നേതാവ്. നരേന്ദ്ര മോദി, ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ, ദേശീയ സഹസംഘടനാ സെക്രട്ടറി ബി.എല്‍. സന്തോഷ് ഇവര്‍ മൂന്നു പേരുമാണ് തന്റെ സ്ഥാനാര്‍ഥിത്വത്തെ സംബന്ധിച്ചു തീരുമാനമെടുക്കേണ്ടതെന്നും അവര്‍ മത്സരിക്കണമെന്ന് ആവശ്യപ്പെട്ടാല്‍ അത് അനുസരിച്ചു തീരുമാനമെടുക്കുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.