ന്യൂഡല്‍ഹി: നല്ല ഭരണം ലഭിക്കുക എന്നത് ജന്മാവകാശമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.
മന്‍ കി ബാത് പരിപാടിയില്‍ സംസാരിക്കവെയാണ് മോദി, ബാല ഗംഗാധര തിലകിനെ ഉദ്ധരിച്ച് ഇക്കാര്യം പറഞ്ഞത്. സ്വരാജ്യം നമ്മുടെ ജന്മാവകാശമാണെന്നും അതുകൊണ്ട് നാമത് നേടണം എന്ന് തിലക് സ്വാതന്ത്ര്യസമരകാലത്ത് പറഞ്ഞിരുന്നെന്നും അതു പോലെ നല്ല ഭരണം ഓരോ പൗരന്റേയും ജന്മാവകാശമാണെന്നും അത് ഏതു വിധേനയും നേടിയെടുക്കണമെന്നും മോദി വ്യക്തമാക്കി.
രാജ്യത്ത് ഓരോരുത്തര്‍ക്കും നല്ല ഭരണം ലഭിക്കണം. രാജ്യപുരോഗതി എല്ലാവരിലും എത്തണം. അപ്പോഴാണ് നവഭാരതത്തെ സൃഷ്ടിക്കാന്‍ നമുക്ക് സാധ്യമാവുക അദ്ദേഹം പറഞ്ഞു. തിലകിനെ കൂടാതെ ചന്ദ്രശേഖര്‍ ആസാദ്, ആഷ്ഫാക്കുള്ള ഖാന്‍, ഭഗത് സിങ് തുടങ്ങിയ സ്വാതന്ത്യ സമര സേനാനികളേയും മോദി മന്‍ കി ബാത്തിലൂടെ അനുസ്മരിച്ചു.