ന്യൂഡല്‍ഹി: ബി.ജെ.പിക്ക് സംഭാവന നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി. നരേന്ദ്ര മോദി ആപ്പ് വഴി 5 രൂപ മുതല്‍ 1000 രൂപ വരെ നല്‍കാനാണ് മോദി ട്വിറ്ററിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്.
1000 രൂപ സ്വന്തം പേരില്‍ ആപ്പ് വഴി പാര്‍ട്ടിയ്ക്ക് സംഭാവന നല്‍കിക്കൊണ്ടാണ് മോദി പ്രവര്‍ത്തകരോട് സംഭാവന ആവശ്യപ്പെട്ട് രംഗത്തെത്തിയത്. ഈ സന്ദേശം എല്ലാവരിലും എത്തിക്കണമെന്നും മോദി ആവശ്യപ്പെട്ടു.
‘നരേന്ദ്ര മോദി മൊബൈല്‍ ആപ്പ് വഴി 5 രൂപ മുതല്‍ 1000 രൂപ വരെയുള്ള ഏത് സംഖ്യയും നിങ്ങള്‍ക്ക് സംഭാവനയായി നല്‍കാം. നിങ്ങളുടെ പിന്തുണയും സംഭാവനയും രാജ്യത്തെ സേവിക്കാനുള്ള ബി.ജെ.പിയുടെ ശ്രമങ്ങള്‍ക്ക് മുതല്‍ക്കൂട്ടാവും’ മോദി പറഞ്ഞു.
തെരഞ്ഞെടുപ്പിന് മുന്നോടിയായി ആം ആദ്മി പാര്‍ട്ടി ധനസമാഹരണ പരിപാടികളുമായി രംഗത്തെത്തിയതിന് പിന്നാലെയായിരുന്നു ബി.ജെ.പിയുടെ പുതിയ നടപടി.
Contributed to @BJP4India, via the ‘Narendra Modi Mobile App.’
I urge you all to contribute to the Party through the App and spread the message of transparency in public life. pic.twitter.com/5NwwDzC2BA
— Narendra Modi (@narendramodi) October 23, 2018
2016-17 വര്‍ഷത്തില്‍ നടത്തിയ ധനസമാഹരണത്തില്‍ 532.27 കോടിയായിരുന്നു ബി.ജെ.പിക്ക് സംഭാവന ഇനത്തില്‍ മാത്രം ലഭിച്ചത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 76.85 കോടി രൂപയുടെ വര്‍ധനയാണ് ബി.ജെ.പിക്ക് ലഭിച്ച സംഭാവന്.
പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനായി വിദേശമലയാളികളുടെ സഹായം അഭ്യര്‍ത്ഥിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടിയെ ബി.ജെ.പി വലിയ രീതിയില്‍ വിമര്‍ശിച്ചിരുന്നു.
മുഖ്യമന്ത്രി യാചിക്കാനായി പോയിരിക്കുകയാണെന്നായിരുന്നു ബി.ജെ.പിയുടെ പരിഹാസം. പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ട ഒരു ജനതയെ കൈപിടിച്ചുയര്‍ത്താനുള്ള ഭരണകൂടത്തിന്റെ ശ്രമങ്ങളെ വിമര്‍ശിച്ചവരാണ് ഇപ്പോള്‍ സ്വന്തം പാര്‍ട്ടിക്ക് വേണ്ടി പണം പിരിക്കാന്‍ ഇറങ്ങിയിക്കുന്നത് എന്ന വിമര്‍ശനമാണ് സോഷ്യല്‍മീഡിയയില്‍ ഉയരുന്നത്.