മോദി ഒരു കലാകാരൻ തന്നെ! മോദിയുടെ വരികൾക്ക് ചുവടു വെച്ച് കാഴ്ച വൈകല്യം ഉള്ള പെൺകുട്ടികൾ

കുറച്ചു ദിവസങ്ങളായി എല്ലാം കൊണ്ടും ഒരു ആഘോഷത്തിന്റെ മട്ടാണ് ഇന്ത്യയിൽ. അതിപ്പോ നവരാത്രിയുടെ കാര്യത്തിലായാലും, വിവാദങ്ങളുടെ കാര്യം ആയാലും. എല്ലാം കൊണ്ടും ഇന്ത്യയിൽ ആഘോഷങ്ങളുടെ കാലമാണ്.

നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാര്യത്തിലും ഇത് ഏതാണ്ട് ശരിയാണ്. ആളും ഒരു ആഘോഷത്തിന്റെ മൂഡിലാണ്. ഇത് പക്ഷേ വിവാദങ്ങളുടെ ഒന്നും ആഘോഷം അല്ല കേട്ടോ. നവരാത്രി ഇങ്ങു എത്താറായല്ലോ. ആ ഒരു സന്തോഷത്തിന്റെ പങ്കു വെയ്പ്പാണ് മോദി നടത്തിയത്. പരമ്പരാഗത വസ്ത്രങ്ങൾ അണിഞ്ഞു, നമ്മുടെ ഗാനങ്ങൾക്ക് ചുവടു വെക്കാൻ ഒക്കെ ഒരുങ്ങി നിൽക്കുകയാണ് ഹൈന്ദവർ. അവരുടെ ആഘോഷങ്ങളുടെ ചുവടുകൾക്ക് നരേന്ദ്ര മോദി വരികൾ രചിച്ചു.

അഹമ്മദാബാദിൽ കാഴ്ച വൈകല്യം ഉള്ള പെൺകുട്ടികൾ, മോദിയുടെ വരികൾക്ക് ചുവടുകൾ വെച്ചു. മോദിയുടെ മാതൃഭാഷയായ ഗുജറാത്തി ഭാഷയിലാണ് രചിച്ചിരിക്കുന്നത്. ‘ഗുമെ ഏനോ ഗർഭോ’ എന്ന് തലക്കെട്ടിട്ടിരിക്കുന്ന ഗാനം ഐശ്വര്യ മജ്മുദറും ആമി പരീഖും ചേർന്നാണ് ആലപിച്ചത്. ഗാനവും പെൺകുട്ടികളുടെ നൃത്തവും ഒക്കെ ഇന്റർനെറ്റിലൂടെ പുറത്തു വന്നപ്പോൾ മോദിയും സംഭവത്തിൽ പ്രതികരിച്ചുകൊണ്ട് ട്വീറ്റ് ചെയ്തു. ” ഇത് കണ്ടതിൽ വലിയ സന്തോഷം ഉണ്ട്. ഗർബയുടെ ആത്മാവിനു ഈ മക്കൾ ജീവൻ പകർന്നിട്ടുണ്ട്. എല്ലാവർക്കും ഐശ്വര്യ പൂർവമായ ഒരു നവരാത്രി ആശംസിക്കുന്നു,” മോദി ട്വിറ്ററിൽ കുറിച്ചു. ഗുജറാത്തിന്റെ തനതായ പാരമ്പര്യം വിളിച്ചോതുന്ന ഒരു പരമ്പരാഗത നൃത്തമാണ് ‘ഗർബ.’

Top