പാറ്റ്‌ന: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.
പാറ്റ്‌ന സര്‍വകലാശാലയുടെ നൂറാം വാര്‍ഷികാഘോഷ ചടങ്ങില്‍ നിതീഷിനെ വേദിയില്‍ ഇരുത്തിയായിരുന്നു പ്രധാനമന്ത്രിയുടെ പ്രശംസ.
ബിഹാറിനെ വികസനത്തിലേക്ക് നിതീഷ് നയിക്കുകയാണെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്.
നിതീഷ് എന്‍ഡിഎ തട്ടകത്തില്‍ എത്തിയ ശേഷം ആദ്യമായാണ് ഇരുവരും ഒരു പൊതുവേദിയില്‍ ഒന്നിക്കുന്നത്.
2022ല്‍ ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ രാജ്യത്തെ ഏറ്റവും വികസനം നേടിയ സംസ്ഥാനമായി ബിഹാര്‍ മാറും. ബിഹാറിന്റെ വികസനത്തിന് നിതീഷ് ഒരുപാട് കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. കിഴക്കന്‍ ഇന്ത്യയുടെ വികസനത്തിന് കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക പദ്ധതികള്‍ തയാറാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.