സ്വച്ഛ് ഭാരത് മിഷന്‍ ;2018-ല്‍ ലക്ഷ്യമിടുന്നത്‌ ഒരു ലക്ഷത്തിലധികം ശൗചാലയങ്ങള്‍

MODIS-SBM

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വച്ഛ് ഭാരത് മിഷന്‍ (എസ്.ബി.എം.) മുന്നോട്ട് വെച്ച മികച്ച പദ്ധതികളില്‍ ഒന്നായിരുന്നു ഗ്രാമീണര്‍ക്ക് ശൗചാലയം നിര്‍മ്മിച്ചു നല്‍കാനുള്ള തീരുമാനം. 2018 ല്‍ ഇതിനോടകം തന്നെ റജൗറി അഡ്മിനിസ്‌ട്രേഷന്റെ കീഴില്‍ 14897 കുടുംബങ്ങള്‍ക്കാണ് ശൗചാലയം നിര്‍മ്മിച്ചു നല്‍കിയത്. 2018 വര്‍ഷക്കാലയളവില്‍ ഇത്തരത്തില്‍ ഒരു ലക്ഷത്തിന് മീതെ കുടുംബങ്ങള്‍ക്ക് ശൗചാലയം എന്ന ലക്ഷ്യമാണ് സര്‍ക്കാര്‍ മുമ്പോട്ട് വെച്ചിരിക്കുന്നത്.

സ്വച്ഛ് ഭാരത് മിഷന്റെ കീഴില്‍ ഓരോ ഗ്രാമീണ കുടുംബത്തെയും ശുചിത്വവുമായി ബന്ധിപ്പിക്കുന്ന ബഹുമുഖ പദ്ധതിയ്ക്ക് തുടക്കം കുറിക്കാന്‍ മുന്‍കൈയ്യെടുത്തത് ജില്ലാ ഭരണകൂടം തന്നെയാണ്. ഗ്രാമീണരില്‍ ശൗചാലയം ഉപയോഗിക്കുക എന്ന സ്വഭാവികമായ മാറ്റത്തോടൊപ്പം ശുചിത്വ ശീലം വളര്‍ത്തിയെടുക്കുന്നതും ലക്ഷ്യമിട്ടു കൊണ്ടുള്ള പദ്ധതിയ്ക്കായി 1200 ത്തോളം ഉദ്യോഗസ്ഥരടങ്ങിയ സംഘം അഞ്ച് ഐഎച്ച്എച്ച്എല്‍ യൂണീറ്റുകളായി കുടുംബങ്ങളെ തരം തിരിച്ചാണ് പദ്ധതി പൂര്‍ത്തിയാക്കിയത്.

SBM

2014ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആരംഭിച്ച സ്വച്ഛ് ഭാരത് മിഷന്റെ പ്രധാന ലക്ഷ്യം ഓരോ കുടുംബത്തിനും ശൗചാലയം( ഇന്റിവിച്വല്‍ ഹൗസ്‌ഹോള്‍ഡ് ലാറ്ററിന്‍ അല്ലെങ്കിൽ ഐ.എച്ച്.എച്ച്.എല്‍) നിര്‍മ്മിക്കുക എന്നത് തന്നെയായിരുന്നു. ജനങ്ങള്‍ക്കിടയില്‍ ശൗചാലയം ഉപയോഗിക്കണമെന്ന അവബോധത്തൊപ്പം, തുറസായ പ്രദേശങ്ങള്‍ ഉപയോഗിക്കുന്നത് ആരോഗ്യകരമായ മുന്നേറ്റത്തിന് തടസമാകുമെന്ന അറിവും വളര്‍ത്തിയെടുക്കാന്‍ ലക്ഷ്യമിട്ടാണ് ഇത്തരത്തിലൊരു പദ്ധതിയെന്ന് ഡിഡിസി രാജൗറി ഡോ. ഷാഹിദ് ഇഖ്ബാല്‍ ചൗധരി വ്യക്തമാക്കി. ഇത്തരത്തില്‍ തുറസായ പ്രദേശങ്ങള്‍ ആളുകള്‍ ഉപയോഗിക്കുന്നത് പൂര്‍ണമായും നിര്‍ത്തേണ്ടതിന്റെ അനിവാര്യത അവരിലേയ്ക്ക് വളര്‍ത്തിയെടുക്കാന്‍ തങ്ങള്‍ ഇനിയും പരിശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എല്ലാ കുടുംബങ്ങളെയും സംരക്ഷിക്കുക എന്നത് അധികാരികളുടെ ഉത്തരവാദിത്തം തന്നെയാണ്. ഇത്തരത്തില്‍ വിദൂര മേഖലകളില്‍ ജലവിതരണം നടത്താനുള്ള വെല്ലുവിളി ഏറ്റെടുത്തിരിക്കുകയാണ് ഒപ്പം തന്നെ അധികാരികള്‍. ഇതിനോടനുബന്ധിച്ച് ജില്ലാ കളക്ടറേറ്റില്‍ സ്ഥാപിതമായ സെന്‍ട്രല്‍ കണ്‍ട്രോള്‍ റൂം ദൈനംദിന പുരോഗതി നിരീക്ഷിക്കുകയും പൊതുജാഗ്രത സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്യുന്നുണ്ട്.

റിപ്പോര്‍ട്ട് ജ്യോതിലക്ഷ്മി മോഹന്‍

Top