വാഷിങ്ടണ്‍: ടൈം മാഗസീന്റെ ഏറ്റവും സ്വാധീനം ചെലുത്തിയ 100 പേരുടെ സാധ്യത പട്ടികയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും ഇടംനേടി. പട്ടിക ടൈം മാഗസിന്‍ അടുത്തമാസം പുറത്തുവിടും. 2015 ലെ അവസാന 100 പേരുടെ പട്ടികയിലും മോദി ഇടംപിടിച്ചിരുന്നു.
മാഗസിന്‍ എഡിറ്റര്‍മാര്‍ ആണ് അന്തിമ തിരഞ്ഞെടുപ്പ് നടത്തുന്നത്. എന്നാല്‍ പട്ടിയിലേക്കുള്ള പ്രമുഖരുടെ തിരഞ്ഞെടുപ്പ് നടക്കുന്നത് വായനക്കാരുടെ വോട്ടിങ്ങിലൂടെയാണ്.
ഈ വര്‍ഷത്തെ സാധ്യതാ പട്ടികയില്‍ മോദിക്ക് പുറമേ മൈക്രോസോഫ്റ്റ് സി.ഇ.ഒ സത്യ നാദല്ല, യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്, ട്രംപിന്റെ മകള്‍ ഇവാന്‍ക ട്രംപ്, റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍, ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്, ഫ്രാന്‍സിസ് മാര്‍പ്പാപ്പ, കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിസ് ട്രൂഡോ എന്നിവരും ഇടം നേടിയിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം ആര്‍ബിഐ ഗവര്‍ണര്‍ രഘുറാം രാജന്‍, ടെന്നീസ് താരം സാനിയ മിര്‍സ, പ്രിയങ്കാ ചോപ്ര, ഗൂഗിളിന്റെ സിഇഒ സുന്ദര്‍ പിച്ചൈ ഇന്ത്യന്‍ ഇകൊമേഴ്‌സ് പ്രധാന ഫ്‌ളിപ്കാര്‍ട്ട് ബിന്നി ബന്‍സാല്‍, സച്ചിന്‍ ബന്‍സാല്‍ എന്നിവര്‍ പട്ടികയില്‍ ഇടം നേടിയിരുന്നു.