ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സുരക്ഷാ ഭീഷണിയുള്ളതായി വ്യക്തമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഭീഷണിയെ തുടര്‍ന്ന് സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി പ്രത്യേക നിര്‍ദ്ദേശങ്ങളും ആഭ്യന്തര വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.
രഹസ്യാന്വേഷണ വിഭാഗങ്ങളുടെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ റോഡ് ഷോകളും പൊതു പരിപാടികളും കുറയ്ക്കുന്നതിനും നിര്‍ദേശമുണ്ട്. പൊതു പരിപാടികളില്‍ മോദിയുടെ തൊട്ടടുത്തേക്ക് പ്രവേശനം നിയന്ത്രിക്കുന്നതാണ്. തിരഞ്ഞെടുപ്പുകളില്‍ പ്രധാനമന്ത്രിയുടെ പ്രചാരണ പരിപാടികളുടെ എണ്ണം കുറയ്ക്കുകയും ചെയ്യും. പ്രത്യേക സുരക്ഷാ വിഭാഗത്തിന്റെ കടുത്ത പരിശോധനയ്ക്കു ശേഷം മാത്രമേ മന്ത്രിമാരും ഉദ്യോഗസ്ഥരും അടക്കമുള്ളവര്‍ക്കു പോലും പ്രധാനമന്ത്രിയുടെ സമീപത്തേക്ക് എത്താന്‍ സാധിക്കൂ.
പ്രധാനമന്ത്രിക്കുള്ള സുരക്ഷാ ഭീഷണിയെക്കുറിച്ചും സ്വീകരിക്കേണ്ട നടപടിയെക്കുറിച്ചും വ്യക്തമാക്കിക്കൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം എല്ലാ സംസ്ഥാനങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.