സമാജ്‌വാദി പാര്‍ട്ടിക്കാരുടെ ഹൃദയം തുടിക്കുന്നത് തീവ്രവാദികള്‍ക്കു വേണ്ടി: മോദി

ലഖ്‌നൗ:  സമാജ്വാദി പാര്‍ട്ടിക്കെതിരെ അതിരൂക്ഷ വിമര്‍ശനങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. സമാജ്വാദി പാര്‍ട്ടിക്കാരുടെ ഹൃദയം തുടിക്കുന്നത് തീവ്രവാദികള്‍ക്കുവേണ്ടിയാണെന്ന് പ്രധാനമന്ത്രി ആഞ്ഞടിച്ചു.

ബോംബ് സ്ഫോടകരെ പിന്തുണയ്ക്കുന്നയ്ക്കുന്നവര്‍ക്ക് ഒരിക്കലും രാജ്യത്തിന്റെ താല്‍പര്യങ്ങള്‍ക്കും സുരക്ഷയ്ക്കുമൊപ്പം നില്‍ക്കാന്‍ സാധിക്കില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് പ്രചരണ റാലികളില്‍ പങ്കെടുക്കവേയായിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശങ്ങള്‍.

രാജ്യസുരക്ഷയെക്കുറിച്ചുള്ള ആശങ്കകള്‍ ചൂണ്ടിക്കാണിച്ചായിരുന്നു പ്രധാനമന്ത്രി ഉത്തര്‍പ്രദേശിലെ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിച്ചത്. രാജ്യത്തിന്റെ പ്രതിരോധ ഇടപാടുകളില്‍ പോലും കമ്മീഷന്‍ വാങ്ങാന്‍ മനസുള്ളവര്‍ക്കും ധീരസൈനികരെ വിലവെക്കാത്തവര്‍ക്കും രാജ്യത്തെ ശക്തിപ്പെടുത്താന്‍ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ആറാംഘട്ട തെരഞ്ഞെടുപ്പ് പ്രചരണവേളയിലായിരുന്നു മോദി പ്രതിപക്ഷ പാര്‍ട്ടികള്‍ക്കുനേരെ ആഞ്ഞടിച്ചത്.

Top