ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ ഉണ്ടായ മാവോയിസ്റ്റ് ആക്രമണത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അപലപിച്ചു.
ആക്രമണത്തില്‍ പതിനഞ്ച് സൈനികര്‍ ഉള്‍പ്പടെ പതിനാറ് പേര്‍ കൊല്ലപ്പെട്ടു. ,ഗഡ്ച്ചിറോളിയില്‍ സൈനിക വാഹനത്തിന് നേര്‍ക്കാണ് ആക്രമണം ഉണ്ടായത്. സൈനികര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ഡ്രൈവറും ആക്രമണത്തില്‍ കൊല്ലപ്പെട്ടു.
ഉച്ചയ്ക്ക് 1.30 ഓടെയായിരുന്നു ആക്രമണം ഉണ്ടായത്. തെരഞ്ഞെടുപ്പ് സുരക്ഷയ്ക്ക് നിയോഗിച്ച സൈനികരാണ് കൊല്ലപ്പെട്ടത്. തെരഞ്ഞെടുപ്പ് ജോലികള്‍ പൂര്‍ത്തിയാക്കി മടങ്ങുന്നതിനിടെയാണ് മാവോയിസ്റ്റുകള്‍ കുഴിബോംബ് സ്‌ഫോടനം നടത്തിയത്.
സ്ഥലത്ത് മാവോയിസ്റ്റുകളും സൈന്യവും തമ്മില്‍ രൂക്ഷമായ ഏറ്റുമുട്ടല്‍ തുടരുകയാണ്. സൈനികര്‍ ഇവിടെ എത്തിയത് തെരഞ്ഞെടുപ്പ് സുരക്ഷയ്ക്കായിട്ടാണ്.