ഭീകരതയ്‌ക്കെതിരായ ഇന്തോനേഷ്യയുടെ പോരാട്ടത്തിന് ഇന്ത്യയുടെ പൂര്‍ണ പിന്തുണ നരേന്ദ്ര മോദി

modi

ജക്കാര്‍ത്ത: ഇന്തോനേഷ്യ ഭീകരതയ്‌ക്കെതിരെ നടത്തുന്ന പോരാട്ടത്തിന് ഇന്ത്യയുടെ പൂര്‍ണ പിന്തുണയുണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്തോനേഷ്യയിലുണ്ടായ ഭീകരാക്രമണങ്ങള്‍ അപലപിച്ച മോദി , ഇന്ത്യയും സമാന ഭീഷണി നേരിടുന്നുവെന്നും പറഞ്ഞു.

നരേന്ദ്ര മോദിയും ഇന്തോനേഷ്യന്‍ പ്രസിഡന്റ് ജോക്കോ വി ഡോഡോയും സംയുക്തമായി നടത്തിയ പ്രസ്താവനയിലാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്. ഇന്ന് രാവിലെയായിരുന്നു ഇന്തോനേഷ്യന്‍ തലസ്ഥാനമായ ജക്കാര്‍ത്തയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ജോക്കോ വിഡോഡോയുമായുള്ള കൂടിക്കാഴ്ച. ഇന്ത്യ -ഇന്തോനേഷ്യ വാണിജ്യ സഹകരണം വിപുലപ്പെടുത്തുമെന്നും. 50 ബില്യണ്‍ ഡോളറിന്റെ പുതിയ പദ്ധതികള്‍ക്ക് ഇരുരാജ്യങ്ങളും തമ്മില്‍ തീരുമാനമായതായും. ഇന്തോ പസഫിക് മേഖലയുടെ വികസനത്തിനായി ഇരു രാജ്യങ്ങളും ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നും മോദി അറിയിച്ചു.

അഞ്ച് ദിവസത്തെ ആസിയാന്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായാണ് മോദി ഇന്തോനേഷ്യയിലെത്തിയത്. വ്യാഴാഴ്ച മലേഷ്യയിലേക്ക് തിരിക്കുന്ന പ്രധാനമന്ത്രി വെള്ളിയാഴ്ച്ച സിംഗപ്പൂരും സന്ദര്‍ശിക്കും. ആസിയാന്‍ രാജ്യങ്ങളുമായുള്ള വാണിജ്യ പ്രതിരോധ സഹകരണം ശക്തിപ്പെടുത്തുകയാണ് സന്ദര്‍ശന ലക്ഷ്യം.

Top