പെരുമാറ്റ ചട്ടലംഘനം; മോദിയ്ക്കും അമിത്ഷായ്ക്കും എതിരെയുള്ള പരാതികള്‍ ഉടന്‍ തീര്‍പ്പാക്കണമെന്ന്

narendra modi and amith sha

ന്യൂഡല്‍ഹി: പെരുമാറ്റ ചട്ടലംഘനം സംബന്ധിച്ച് നരേന്ദ്ര മോദിയ്ക്കും അമിത്ഷായ്ക്കുമെതിരായ പരാതികള്‍ ഉടന്‍ തീര്‍പ്പാക്കണമെന്ന് സുപ്രീംകോടതി. ചട്ടലംഘന പരാതികള്‍ തിങ്കളാഴ്ചയ്ക്കകം തീര്‍പ്പാക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കി.

പരാതിയില്‍ നടപടിയെടുക്കുന്നില്ലെന്ന് കാണിച്ച് കോണ്‍ഗ്രസ് നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ നിര്‍ദ്ദേശം. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ച കോടതി തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് അയയ്ക്കുകയും ചെയ്തിരുന്നു.

അതേസമയം, പ്രധാനമന്ത്രിയുടെ പ്രസ്താവനകള്‍ പെരുമാറ്റ ചട്ട ലംഘനമല്ലെന്നാണ് കമ്മീഷന്‍ പറയുന്നത്. ഇക്കാര്യം കമ്മീഷന്‍ കോടതിയെ അറിയിച്ചു.

കേസ് പരിഗണിച്ചത് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ കോടതിയാണ്. കോണ്‍ഗ്രസ് എംപി സുസ്മിതാ ദേവാണ് ഹര്‍ജി നല്‍കിയത്. പുല്‍വാമയില്‍ മരിച്ച സൈനികരുടെ പേരില്‍ കന്നിവോട്ടര്‍മാര്‍ വോട്ട് ചെയ്യണമെന്നായിരുന്നു പ്രധാനമന്ത്രി നടത്തിയ പ്രസ്താവന.

Top