ബിജെപിക്ക് തിരിച്ചടി കര്‍ണാടകം കോണ്‍ഗ്രസ്സ് നിലനിര്‍ത്തുമെന്ന് സി ഫോര്‍ അഭിപ്രായ സര്‍വ്വേ

Indian-National-Congress-Flag-1.jpg.image.784.410

ബംഗളൂരു: ബിജെപിക്ക് തിരിച്ചടിയായി സി ഫോര്‍ അഭിപ്രായ സര്‍വ്വേഫലം എത്തി. ഏപ്രില്‍ 20-30 വരെ നടത്തിയ സര്‍വ്വേ റിപ്പോര്‍ട്ട് പ്രകാരം കര്‍ണാടകം കോണ്‍ഗ്രസ്സ് നിലനിര്‍ത്തുമെന്നാണ് വ്യക്തമാക്കുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി നരേന്ദ്രമോദി കര്‍ണാടകയിലെത്താന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെയാണ് സര്‍വ്വേഫലം എത്തിയിരിക്കുന്നത്.

224 അംഗ നിയമസഭയില്‍ 118മുതല്‍ 128 വരെ സീറ്റുകള്‍ നേടി കോണ്‍ഗ്രസ്സ് ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്നാണ് സീ ഫോര്‍ സര്‍വ്വേ പ്രവചിക്കുന്നത്. ബിജെപിക്ക് 6373 സീറ്റുകള്‍ വരെയും ലഭിച്ചേക്കും. ജെഡിഎസ് 2936 വരെ സീറ്റുകള്‍ നേടും. മറ്റുള്ളവര്‍ക്ക് 27 വരെ സീറ്റുകളില്‍ വിജയം നേടാനാവുമെന്നും സീ ഫോര്‍ സര്‍വ്വേഫലം പ്രവചിക്കുന്നു പറയുന്നു.

Top