ജി7 ഉച്ചകോടിയില്‍ നരേന്ദ്ര മോഡി പങ്കെടുക്കും

ന്യൂഡല്‍ഹി: ജി7 ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി പങ്കെടുക്കും. ജൂണ്‍ 12, 13 തിയതികളിലായി നടക്കുന്ന ഉച്ചകോടിയില്‍ വെര്‍ച്വല്‍ സംവിധാനത്തിലൂടെ പ്രധാനമന്ത്രി പങ്കെടുക്കുമെന്ന് വിദേശകാര്യ വക്താവ് അരിദം ബാഗ്ചി അറിയിച്ചു.

കോണ്‍വാളില്‍ നടക്കുന്ന ജി 7 ഉച്ചകോടിയിലേക്ക് യു.കെ. പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയെ നേരത്തെ ക്ഷണിച്ചിരുന്നു. എന്നാല്‍, രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് ഉച്ചകോടിയില്‍ പങ്കെടുക്കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു.

ഇന്ത്യയെ കൂടാതെ ആസ്‌ട്രേലിയ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളെയും അതിഥി രാജ്യമായി ബോറിസ് ജോണ്‍സന്‍ ക്ഷണിച്ചിരുന്നു. യു.കെ, യു.എസ്, കാനഡ, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, ജപ്പാന്‍ എന്നീ രാജ്യങ്ങളിലെ നേതാക്കള്‍ ഉച്ചകോടിയില്‍ പങ്കെടുക്കും.

Top