പ്രധാനമന്ത്രി നരേന്ദ്ര മോദി വാരണാസിയില്‍ നിന്നും ജനവിധി തേടും

വാരണാസി : ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വാരണാസിയില്‍ നിന്നും ജനവിധി തേടും. ബിജെപിയുടെ പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തിലാണ് തീരുമാനം. നരേന്ദ്ര മോദി, ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ പങ്കെടുത്ത യോഗത്തില്‍ ബിജെപിയുടെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളും വിലയിരുത്തി.

സ്ഥാനാര്‍ത്ഥികള്‍ക്ക് പ്രായപരിധി ഏര്‍പ്പെടുത്തുന്ന കാര്യവും യോഗത്തിന്റെ അജന്‍ഡയിലുണ്ടായിരുന്നതായി സൂചനയുണ്ട്. 75 വയസ് പിന്നിട്ടവരെ മല്‍സരിപ്പിക്കേണ്ട എന്നാണ് ആലോചന. ഇത് നടപ്പാക്കിയാല്‍ മുതിര്‍ന്ന നേതാക്കളും സിറ്റിങ് എം.പിമാരുമായ എല്‍.കെ.അദ്വാനിക്കും മുരളീ മനോഹര്‍ ജോഷിക്കും ഇത്തവണ സീറ്റ് ലഭിക്കില്ല.

2014 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ നിന്നും ഗുജറാത്തിലെ വഡോദരയില്‍ നിന്നും മോദി ജനവിധി തേടിയിരുന്നു. റെക്കോര്‍ഡ് ഭൂരിപക്ഷത്തിലാണ് ഇരു മണ്ഡലങ്ങളിലും മോദി വിജയിച്ചത്.

Top