രാജ്യത്തെ മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്താനൊരുങ്ങി നരേന്ദ്ര മോദി

ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാനത്തെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും മുഖ്യമന്ത്രിമാരുമായി ജൂണ്‍ 16, 17 തീയതികളില്‍ ചര്‍ച്ച നടത്തും.

തീയതികളില്‍ വിഡിയോ കോണ്‍ഫറന്‍സ് വഴിയാണ് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തുന്നത്. കേരളം ഉള്‍പ്പെടെ 21 സംസ്ഥാനത്തെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും മുഖ്യമന്ത്രിമാര്‍ക്കാണ് ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ അവസരം. ലോക്ഡൗണ്‍ ഇളവുകള്‍ക്ക് പിന്നാലെ കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യം ചര്‍ച്ചയാകുമെന്നാണ് കരുതുന്നത്.

Top