പാട്‌ന: രാജ്യത്ത് ദുരന്തങ്ങള്‍ ഉണ്ടാകാന്‍ കാരണം പ്രധാനമന്ത്രി നരേന്ദ്രമോദി ശകുനം പിഴച്ച സമയത്ത് സത്യപ്രതിജ്ഞ ചെയ്തത് കൊണ്ടാണെന്ന് ആര്‍ജെഡി തലവന്‍ ലാലുപ്രസാദ് യാദവ്.
ആദര്‍ശ് ഗ്രാമ പദ്ധതിക്ക് ഇപ്പോള്‍ എന്താണ് സംഭവിച്ചതെന്ന് ചോദിച്ച അദ്ദേഹം ആരും മോദിയെ ശ്രദ്ധിക്കുന്നില്ലെന്നും പറഞ്ഞു. രാജ്യത്ത് ധാന്യങ്ങളുടെ വില നിയന്ത്രിച്ച് നിര്‍ത്തുന്നതില്‍ പ്രധാനമന്ത്രി പരാജയപ്പെട്ടെന്നും ലാലു വ്യക്തമാക്കി. അതേസമയം ദുരന്തങ്ങള്‍ എന്താണെന്ന് ലാലു വിശദമാക്കിയില്ല.
ബീഹാറില്‍ കടുത്ത ചൂടിനെ തുടര്‍ന്ന് വരള്‍ച്ച നേരിടുന്നതിനാല്‍ ജലം സുലഭമായി ലഭിക്കുന്നത് വരെ യാഗങ്ങളും മറ്റും മാറ്റിവെക്കണമെന്നും അല്ലെങ്കില്‍ അതുകാരണം അപകടങ്ങള്‍ കൂടുതല്‍ ഉണ്ടാകുമെന്നും പറഞ്ഞു. ശുദ്ധജലക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ ഓരോ ഗ്രാമങ്ങളിലും നാലോ, ആറോ കിണറുകള്‍ കുഴിക്കുമെന്നും അതിനുളള സഹായം സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും അദ്ദേഹം വിശദമാക്കി.