ന്യൂഡല്‍ഹി: ത്രിപുരയില്‍ ബി.ജെ.പി നേടിയ വിജയം ഐതിഹാസികവും അസാധാരണവുമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പൂജ്യത്തില്‍ നിന്നു കൊണ്ട് 42 സീറ്റുകള്‍ നേടി ബി.ജെ.പി അധികാരത്തിലെത്തിയതിന് പിന്നില്‍ വികസന അജണ്ടയും പാര്‍ട്ടിയുടെ സംഘടനാ ശക്തിയുമാണെന്നും മോദി ട്വിറ്റില്‍ കുറിച്ചു.
The historic victory in Tripura is as much an ideological one. It's a win for democracy over brute force and intimidation. Today peace and non-violence has prevailed over fear. We will provide Tripura the good government that the state deserves, tweets PM Narendra Modi (file pic) pic.twitter.com/GjrhemS0E5
— ANI (@ANI) March 3, 2018
ത്രിപുര, മേഘാലയ. നാഗാലാന്‍ഡ് എന്നിവിടങ്ങളില്‍ ബി.ജെ.പിയുടെ വിജയത്തിനായി പ്രവര്‍ത്തിച്ച എല്ലാ പ്രവര്‍ത്തകരുടെ മുന്നിലും തല കുനിക്കുകയാണെന്നും, മികച്ച ഭരണത്തേയും കിഴക്കിനെ നോക്കി പ്രവര്‍ത്തിക്കൂ എന്ന നയത്തേയും അംഗീകരിച്ച എല്ലാ ജനങ്ങള്‍ക്കും ഒപ്പം തന്നെ ബി.ജെ.പിക്കൊപ്പം നിന്ന സഖ്യകക്ഷികള്‍ക്കും നന്ദി രേഖപ്പെടുത്തുന്നതായും അദ്ദേഹം ട്വീറ്റ് ചെയ്തു. ജനങ്ങളുടെ സ്വപ്നങ്ങള്‍ നിറവേറ്റാന്‍ തുടര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും മോദി കൂട്ടിച്ചേര്‍ത്തു.