ന്യൂഡല്‍ഹി: രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ളിലെ ജനാധിപത്യത്തെക്കുറിച്ചു സംവാദം വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ഡല്‍ഹിയിലെ മുതിര്‍ന്ന പത്രപ്രവര്‍ത്തകര്‍ക്കായി ബിജെപി ആസ്ഥാനത്ത് ഒരുക്കിയ പ്രത്യേക ദീപാവലി വിരുന്നില്‍ സംസാരിക്കവെയാണ് അദ്ദേഹം സംവാദത്തിന് തയാറാണെന്നു പറഞ്ഞത്.
രാഷ്ട്രീയ പാര്‍ട്ടികളിലെ ഉള്‍പാര്‍ട്ടി ജനാധിപത്യം രാജ്യത്തിന്റെ ഭാവിക്കും ശരിയായ ജനാധിപത്യത്തിന്റെ വളര്‍ച്ചയ്ക്കും ആവശ്യമാണ്. മാധ്യമങ്ങള്‍ ഇക്കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണം- മോദി പറഞ്ഞു. പഴയ ജനസംഘത്തില്‍ നിന്നു വ്യത്യസ്തമായി ഭിന്നസ്വരത്തിലാണ് ബിജെപി സംസാരിക്കുന്നതെന്ന സ്വയം വിമര്‍ശനവും മോദി നടത്തി.
രാഷ്ട്രീയ പാര്‍ട്ടികള്‍ ഫണ്ട് സ്വരൂപിക്കുന്നതിനെക്കുറിച്ച് വളരെയേറെ ചര്‍ച്ച ചെയ്യാറുണ്ട്. എന്നാല്‍ പാര്‍ട്ടികളുടെ മൂല്യങ്ങള്‍, തത്വസംഹിതകള്‍, ഉള്‍പാര്‍ട്ടി ജനാധിപത്യം എന്നിവയും പുതുതലമുറ നേതാക്കള്‍ക്ക് എങ്ങിനെ അവസരം നല്‍കുന്നുവെന്നതിനെക്കുറിച്ചും പലപ്പോഴും ചര്‍ച്ച ചെയ്യാറില്ലെന്നും മോദി കുറ്റപ്പെടുത്തി. ബിജെപി അധ്യക്ഷന്‍ അമിത് ഷായും ചടങ്ങില്‍ പങ്കെടുത്തു.