കാസര്‍കോട്: പശ്ചിമ ബംഗാളിലെ കോണ്‍ഗ്രസ്-സിപിഎം സഖ്യത്തെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സിപിഎമ്മും കോണ്‍ഗ്രസും ബംഗാളില്‍ ദോസ്തിയും കേരളത്തില്‍ ഗുസ്തിയുമാണെന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തിലെ തിരഞ്ഞെടുപ്പ് യോഗങ്ങളില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ പറയും കോണ്‍ഗ്രസ് അഴിമതിക്കാരാണെന്ന്. ഇതേ നേതാക്കള്‍ ബംഗാളില്‍ പോയിട്ട് പറയും കോണ്‍ഗ്രസിന്റെ അത്ര മികച്ച വേറെ പാര്‍ട്ടിയില്ലെന്നും. ഇവരെ സ്വീകരിക്കണോ വേണ്ടയോ എന്ന് കേരളത്തിലെ ജനങ്ങള്‍ തീരുമാനിക്കട്ടെയെന്നും മോദി വ്യക്തമാക്കി.