ചെന്നൈ: തമിഴകത്ത് കാലു കുത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടം വഴി ഓടിക്കുന്ന ട്രോളുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. കാവേരി പ്രശ്‌നത്തില്‍ തിളിച്ച് മറിയുന്ന തമിഴകത്ത് മോദി കാലു കുത്തിയതോടെ പ്രതിഷേധവും കാത്തിരിക്കുകയാണ്.
സിനിമാ താരങ്ങള്‍ ഉള്‍പ്പെടെ തെരുവിലിറങ്ങിയും ക്രിക്കറ്റ് മത്സരം വേദി മാറ്റിയും തമിഴകം ഒറ്റ മനസ്സായി കാവേരി പ്രശ്‌നത്തില്‍ നീതി ആവശ്യപ്പെട്ട് സമരരംഗത്താണ്.
കാവേരി വിഷയത്തില്‍ പ്രതികരിക്കാത്ത നരേന്ദ്ര മോദിയുടെ നിലപാടാണ് തമിഴ് മക്കളെ പ്രകോപിപ്പിച്ചിരിക്കുന്നത്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം നാടകമാണെന്നാരോപിച്ചാണ് സോഷ്യല്‍ മീഡിയ രംഗത്ത് വന്നിരിക്കുന്നത്.
ഗോബാക്ക് മോദിയെന്ന തമിഴരുടെ ഹാഷ്ടാഗ് ട്വിറ്ററില്‍ വേള്‍ഡ് വൈഡ് ട്രെന്റിങ് ആയിയിക്കുകയാണ്. നാല് ലക്ഷത്തിലേറെപ്പേരാണ് ഈ ഹാഷ്ടാഗില്‍ ട്വീറ്റു ചെയ്തിരിക്കുന്നത്.
തോര്‍ത്തുമുണ്ടുമുടുത്ത് മോദിയെ കണ്ടം വഴി ഓടിക്കുന്ന ട്രോളുകളാണ് ട്രെന്‍ഡിങ്ങിലുള്ളത്. പ്രതിഷേധം ഭയന്ന് റോഡ് യാത്ര ഒഴിവാക്കിയ മോദിയെ പരിഹസിച്ച് കൊല്ലുകയാണ് തമിഴകം. രാജ്യം ഏറ്റെടുത്ത ട്രോളുകള്‍ ഇപ്പോള്‍ വിദേശ മാധ്യമങ്ങളും ഏറ്റെടുത്തിട്ടുണ്ട്.
മോദിക്കെതിരെ തമിഴകത്താകമാനം വലിയ പ്രതിഷേധമാണ് അരങ്ങേറുന്നത്. ഹെലികോപ്ടറില്‍ സന്ദര്‍ശനം നടത്തുന്ന മോദിയെ ആകാശത്ത് വെച്ചും പ്രതിഷേധിക്കുകയാണ് തമിഴര്‍. കറുത്ത നിറത്തിലുള്ള ബലൂണുകളും അവയില്‍ കെട്ടിയിട്ട കറുത്ത തുണികളും പറത്തിവിട്ടുള്ള പ്രതിഷേധം രാജ്യത്തെ ബി.ജെ.പി വിരുദ്ധരെ ആവേശത്തിലാക്കുന്നതാണ്.